obit

കായംകുളം : മുൻ ധനകാര്യ വകുപ്പ് മന്ത്രി തച്ചടി പ്രഭാകരന്റെ സഹോദരനും ഡി.സി.സി വൈസ് പ്രസിഡന്റും പത്തിയൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ തച്ചടി സോമൻ (69) നിര്യാതനായി. സംസ്കാരം പിന്നീട്.

അസുഖ ബാധിതനായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ തിങ്കളാഴ്ച രാവിലെ ശ്വാസംമുട്ടൽ ഉണ്ടായതിനെ തുടർന്ന് സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.

തച്ചടിയിൽ വേലായുധന്റെയും കാർത്ത്യായനിയുടേയും മകനായി 1950 ൽ ജനിച്ച സോമൻ അറിയപ്പെടുന്ന സഹകാരിയായിരുന്നു. 40 വർഷക്കാലമായി പത്തിയൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റായി തുടരുകയായിരുന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, കായംകുളം മുനിസിപ്പൽ വൈസ് ചെയർമാൻ, പല്ലന കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, കായംകുളം മുൻ നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ, ഐ.എൻ.ടി.യു.സി കശുഅണ്ടി തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: അജിത സോമൻ. മക്കൾ: പ്രിയ സോമൻ, ദേവിക സോമൻ, കാർത്തിക സോമൻ.മരുമക്കൾ: ഡോ.ബി.രാഹുൽ,പ്രബ്ദ്ധീപ് സിംഗ്.