കായംകുളം: ദേശീയ യുവജനദിനത്തോടനുബന്ധിച്ച് കായംകുളം ശ്രീരാമകൃഷ്ണ മഠത്തിന്റെ നേതൃത്വത്തി​ൽ യുവജന ഘോഷയാത്ര സംഘടിപ്പിച്ചു. ആശ്രമാദ്ധ്യക്ഷൻ സ്വാമി ഭുവനാത്മാനന്ദജി ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ആശ്രമത്തിൽ യുവജനങ്ങളെ പങ്കെടുപ്പിച്ച് വടംവലി, ക്വിസ് കോംപറ്റീഷൻ, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. വിജയികളായവർക്ക് പ്രശസ്തിപത്രവും കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.