കായംകുളം: ദേശീയപൗരത്വ നിയമത്തിനെതിരെ എൽ ഡി എഫ് നേതൃത്യത്തിൽ ജനുവരി 26ന് ദേശീയ പാതയിൽ നടക്കുന്ന മനുഷ്യശൃംഖലയിൽ 50,000 പേരെ പങ്കെടുപ്പിക്കാൻ കായംകുളം മണ്ഡലം സംഘാടക സമിതി തീരുമാനിച്ചു.
വിജയത്തിനായി 2001 അംഗ ജനറൽ കമ്മിറ്റിയും 251 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.ജി.ഡി.എം ഗ്രൗണ്ടിൽ നടന്ന യോഗം മന്ത്രി പി തിലോത്തമൻ ഉദ്ഘാടനം ചെയ്തു. അഡ്വ.യു പ്രതിഭ എം എൽ എ അദ്ധ്യക്ഷയായി.