കായംകുളം: നേപ്പാളിൽ നടന്ന യൂത്ത് ഗെയിംസ് ഇന്റർനാഷണൽ പ്രോ ലീഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണ മെഡൽ നേടിയ അന്ന മോൻസിക്ക് ജന്മനാട്ടിൽ വരവേൽപ്പു നൽകി.
കായംകുളം ചിറയിൽ വീട്ടിൽ മോൻസി ജോർജ്, ജെസി ദമ്പതികളുടെ മകളാണ് അന്നമോൻ സി. 3 മുതൽ 7വരെ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ റസലിംഗ് 50 കിലോ വിഭാഗത്തിലാണ് ഈ സുവർണ നേട്ടം കൈവരിച്ചത്, ഈ നേട്ടം കൈവരിച്ച ഏക മലയാളിയാണ് അന്ന. ഡിസംമ്പറിൽ ഗോവയിൽ നടന്ന മത്സരത്തിലും അന്ന സ്വർണ മെഡൽ നേടിയിരുന്നു. കായംകുളം റെയിൽവേ സ്റ്റേഷനിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.