ph

കായംകുളം: കേരള സർവ്വകലാശാല പ്രാദേശിക പഠന കേന്ദ്രം, ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 195-ാം ജയന്തിയോടനുബന്ധിച്ച് ചരിത്ര സെമിനാർ നടത്തി. വേലായുധപ്പണിക്കർക്ക് പത്തിയൂരിൽ സ്മാരകം നിർമ്മിക്കണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.

പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സുകുമാരൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. വി. പ്രകാശ് കൈമൾ അദ്ധ്യക്ഷത വഹിച്ചു. ആറാട്ടുപുഴ വേലായുധപ്പണിക്കരും കേരള നവോത്ഥാനവും എന്ന വിഷയം പ്രൊഫ. രാധാകൃഷ്ണകുറുപ്പ് അവതരിപ്പിച്ചു. ഹരികുമാർ ഇളയിടത്ത് മോഡറേറ്ററായിരുന്നു.