ആലപ്പുഴ : ചെയ്യാത്ത കുറ്റത്തിന് പീഡിപ്പിച്ച് യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ആലപ്പുഴ നോർത്ത് എ. എസ്.ഐക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുക്കണമെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ. സോമൻ ആവശ്യപ്പെട്ടു.
സഹോദരനെ മർദ്ദിച്ചതും പിതാവിനെതിരെ കള്ളക്കേസ് ചുമത്തിയതും കാരണം മാനസികമായി തകർന്നാണ് അക്ഷയ് ദേവ് ആത്മഹത്യ ചെയ്തത്. കള്ളക്കേസ് കൊടുത്തവർക്കെതിരെയും കൊലക്കുറ്റത്തിന് കേസ് എടുക്കണം. കരളകം വാർഡ് പാലക്കുളം പുത്തൻവീട്ടിൽ സുധാകരന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം മുൻ പ്രസിഡന്റ് ജി. വിനോദ് കുമാർ, ടൗൺ ഏരിയ ഭാരവാഹികളായ അനിൽ കുമാർ, മനു ഉപേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.