ആലപ്പുഴ: കയർ മേഖലയിലെ ആവശ്യങ്ങൾ,ഗവേഷണം എന്ന വിഷയത്തിൽ കയർ ബോർഡ് സംഘടിപ്പിച്ച സെമിനാർ സംസ്ഥാന കയർ ഡെവലപ്പ്മെന്റ് ഡയറക്ടർ എൻ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. ആർ.ഡി.റ്റി.ഇ ഡയറക്ടർ അനിതാ ദാസ്
പദ്ധതികൾ വിശദീകരിച്ചു. വി.ആർ പ്രസാദ്, അനിൽ കെ.ആർ, എസ്.കെ.ഗൗതമൻ, സി.എസ്.പ്രകാശ് എന്നിവരടങ്ങിയ പാനലാണ് സെമിനാർ നിയന്ത്രിച്ചത്. കയർ ബോർഡ് സെക്രട്ടറി എം.കുമാർ രാജ, റീജിയണൽ ഓഫീസർ അനിതാ ജേക്കബ്, കയർ വ്യാപാരി പ്രതിനിധികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.