മാവേലിക്കര: പൊന്നാരംതോട്ടം ശ്രീഭദ്രാ ശ്രീദുർഗ ദേവീക്ഷേത്രത്തിലെ ദേവി ഭാഗവത നവാഹ ജ്ഞാനയജ്ഞം നാളെ ആരംഭിച്ച് 23 ന് സമാപിക്കും. നാളെ രാവിലെ 7 ന് ഭദ്രദീപ പ്രതിഷ്ഠ, ഉച്ചയ്ക്ക് 2 ന് ദേവി ഭാഗവത പാരായണം, വൈകിട്ട് 5 ന് അദ്ധ്യാത്മിക പ്രഭാഷണം, 16 ന് രാവിലെ 11 ന് സപ്തശനീമന്ത്ര ഹോമം,ഉച്ചയ്ക്ക് 2 മുതൽ 5 വരെ ദേവി ഭാഗവത പാരായണം,17 ന് രാവിലെ 10 ന് സുകൃതഹോമം,ഉച്ചയ്ക്ക് 2 ന് ദേവീ ഭാഗവത പാരായണം,വൈകിട്ട് 5 ന് അദ്ധ്യാത്മിക പ്രഭാഷണം. 18 ന് ഉച്ചയ്ക്ക് 2 ന് ദേവി ഭാഗവത പാരായണം,വൈകിട്ട് 5 ന് നാരങ്ങാവിളക്ക് പൂജ,7.30 ന് ഭഗവതിസേവ. 19 ന് ഉച്ചയ്ക്ക് 2 ന് ദേവി ഭാഗവത പാരായണം,വൈകിട്ട് 5 ന് വിദ്യാ ഗോപാല അർച്ചന. 20 ന് രാവിലെ 8.30 ന് നവഗ്രഹ പൂജ,11.30 ന് ശിവപാർവതി പരിണയം,ഉച്ചയ്ക്ക് 2 ന് ദേവിഭാഗവത പാരായണം,വൈകിട്ട് 5 ന് സർവൈശ്വര്യപൂജ,6 ന് നാരീപൂജ. 21 ന് രാവിലെ 11 ന് ഗായത്രി ഹോമം,ഉച്ചയ്ക്ക് 2 ന് ദേവി ഭാഗവത പാരായണം,വൈകിട്ട് 5 ന് അദ്ധ്യാത്മിക പ്രഭാഷണം,22 ന് രാവിലെ 10 ന് നവകന്യകാപൂജ,11 ന് നവാക്ഷരീ ഹോമം,ഉച്ചയ്ക്ക് 2 ന് ദേവി ഭാഗവത പാരായണം. 23 ന് രാവിലെ 7.30 മുതൽ 11.30 വരെ ദേവീ ഭാഗവത പാരായണം,11.30 ന് ദേവീഭാഗവത പാരായണ സമർപ്പണം,ഉച്ചയ്ക്ക് 2.30 ന് അവഭൃഥ സ്നാന തീർത്ഥയാത്ര,വൈകിട്ട് 6.30 ന് ദീപക്കാഴ്ച,. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 ന് സമൂഹസദ്യ ഉണ്ടാകും.