ആലപ്പുഴ:പിന്നാക്ക വിഭാഗങ്ങളിലുള്ള ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്റി പി. തിലോത്തമൻ പറഞ്ഞു. വെളിയനാട് ബ്ലോക്ക് തല ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു അദ്ധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തുകളെയും നിർവഹണ ഉദ്യോഗസ്ഥരെയും ആദരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, വികസനകാര്യ സ്​റ്റാന്റിംഗ് കമ്മ​റ്റി ചെയർമാൻ കെ.കെ അശോകൻ, ലൈഫ് മിഷൻ ജില്ല കോ ഓർഡിനേ​റ്റർ പി.പി ഉദയസിംഹൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എം ഷഫീക്ക്, വെളിയനാട് ബി.ഡി.ഒ. ബി. രാധാകൃഷ്ണ പിള്ള തുടങ്ങിയവർ പങ്കെടുത്തു.