തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവം നാളെ നടക്കും. വളമംഗലം തെക്ക് 1054-ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിലാണ് ഉത്സവം . ഗരുഡവാഹനപുറത്തും ഗജവാഹനത്തിലും എഴുന്നള്ളത്ത്,, തിരുമറയൂർ രാജേഷും സംഘവും അണിനിരക്കുന്ന പഞ്ചാരിമേളം വൈക്കം ഷാജിയും സംഘവും അവതരിപ്പിക്കുന്ന നാദസ്വരകച്ചേരി, ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ പുല്ലാങ്കുഴൽ കച്ചേരി, ഭക്തിഗാനമേള എന്നിവ നടക്കും..