ഇന്ന് അയൽവാസികളുടെ മൊഴിയെടുക്കും


ആലപ്പുഴ: ഇരട്ടപ്പേര് വിളിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സഹോദരന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റതിൽ മനംനൊന്ത് എൻജിനിയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ അച്ഛന്റെയും സഹോദരന്റെയും മൊഴിയെടുത്തു.

ആലപ്പുഴ കരളകം വാർഡ് പുത്തൻവീട്ടിൽ സുധാകരൻ-മായ ദമ്പതികളുടെ മകൻ അക്ഷയ് ദേവാണ് (മാധവൻ-19) കഴിഞ്ഞ 7ന് വൈകിട്ട് 6.30ന് വീട്ടിൽ തൂങ്ങിമരിച്ചത്. പിതാവ് സുധാകരൻ, അക്ഷയ് ദേവിന്റെ സഹോദരൻ അമൽദേവ് എന്നിവരുടെ മൊഴി ഡി.സി.ആർ.ബി ഡിവൈ.എസ്.പി വി.എൻ.സജിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് രേഖപ്പെടുത്തിയത്. മകന്റെ മരണത്തിൽ നിന്ന് മാനസികമായി മോചനം നേടിയിട്ടില്ലാത്തതിനാൽ അമ്യുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ല. അയൽവാസികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് സുധാകരൻ പരാതി നൽകിയിരുന്നു.