ആലപ്പുഴ: ഈ വർഷത്തെ മുതുകുളം പാർവ്വതി അമ്മ സ്മാരക സാഹിത്യ പുരസ്കാരത്തിന് കഥാകാരി ഷീബ ഇ.കെ.അർഹയായി.'മഞ്ഞനദികളുടെ സൂര്യൻ' എന്ന കൃതിയ്ക്കാണ് പുരസ്കാരം.ഒ.വി.ഉഷ, പ്രൊഫ.സുധാബാലചന്ദ്രൻ, ഡോ.പ്രസന്നരാജൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിശ്ചയിച്ചത്.10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം 26 ന് മുതുകുളം പാർവ്വതി അമ്മ ഗ്രന്ഥശാല അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും.