അമ്പലപ്പുഴ:എരുമേലി പേട്ടതുള്ളലിനു ശേഷം അമ്പലപ്പുഴ സംഘം ഇന്നലെ വൈകിട്ട് പമ്പയിൽ എത്തി. അഖില ഭാരത അയ്യപ്പ സേവാ സംഘം ആഡിറ്റോറിയത്തിലാണ് സംഘം വിരിവച്ചത്. ചരിത്ര പ്രസിദ്ധമായ പമ്പ സദ്യ ഇന്ന് നടക്കും. 18 ഇനം വിഭവങ്ങളോടെയാണ് അമ്പലപ്പുഴ സംഘം സദ്യ തയ്യാറാക്കുന്നത്. സദ്യക്കു ശേഷം ഇന്ന് വൈകിട്ട് സംഘം മലകയറും.