പൂച്ചാക്കൽ : കേരളകൗമുദി പൂച്ചാക്കൽ ബ്യൂറോ ഓഫീസ് ഉദ്ഘാടനം നാളെ രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിക്കും. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കെ.എൽ.അശോകൻ ഭദ്രദീപപ്രകാശനം നിർവഹിക്കും.കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ അദ്ധ്യക്ഷത വഹിക്കും.എസ്.എൻ.ഡി.പി യോഗം കൗൺസിലർ, പി.ടി.മന്മഥൻ മുഖ്യ പ്രഭാഷണം നടത്തും.
ജില്ല പഞ്ചായത്തംഗം പി.എം.പ്രമോദ്, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്, അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സുബൈർ, പെരുമ്പളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഷിബു, പാണാവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കൂടക്കൽ, തൈക്കാട്ടുശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശ്.,പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരിക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗം രതി നാരായണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.പി പ്രദീപ്, കെ.സി.വിനോദ് കുമാർ, പി.കെ .സുശീലൻ, പൊതുപ്രവർത്തകരായ കെ.കെ.രാജപ്പൻ, ഒ.സി. വക്കച്ചൻ, ബാബു മരോട്ടിക്കൽ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ജോസ് കുര്യൻ, ടി.കെ.പ്രതുലചന്ദ്രൻ ,കെ.പി എം.എസ്.സംസ്ഥാന സമിതി അംഗം ജനാർദ്ദനൻ പുലയൻ,പത്മശാലിയ സഭ ശാഖ സെക്രട്ടറി വിനോദ് കണ്ണാട്ട്, എൻ എസ് എസ് കരയോഗം പ്രസിഡന്റ് സജി അച്ചാമഠം,പൂച്ചാക്കൽ മീഡിയ സെന്റർ പ്രസിഡന്റ് അഷറഫ്, സെക്രട്ടറി സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. പൂച്ചാക്കൽ തെക്കേക്കരയിൽ കുന്നത്ത് പറമ്പ് ബിൽഡിംഗിലാണ് ബ്യൂറോ ഓഫീസ്.