മാവേലിക്കര : ഇരുവൃക്കകളും തകരാറിലായ നിർദ്ധനയായ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു. തഴക്കര കുന്നം രാജീവത്തിൽ രാജ്കുമാറിന്റെ ഭാര്യ കെ.എസ്.സുനിത (45) ആണ് ഒരു വർഷമായി ചികിത്സയിലുള്ളത്. ആഴ്ചയിൽ 2 ഡയാലിസിസ് നടത്തിയാണു ഇപ്പോൾ ജിവൻ നിലനിറുത്തുന്നത്. കൂലിപ്പണിക്കാരനായ രാജ്കുമാറിന്റെ വരുമാനം ഭാര്യയുടെ ചികിത്സക്കും കുടുംബചെലവിനും തികയാത്ത സ്ഥിതിയാണ്. സുമനസുകളുടെ സഹായത്തിനായി സുനിതയുടെ പേരിൽ ഫെഡറൽ ബാങ്ക് മാവേലിക്കര ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 10410100186955, ഐ.എഫ്.എസ് കോഡ് FDRL 0001041. 9048725938.