മാവേലിക്കര: ലൂയിബ്രയ് ലി അനുസ്മരണത്തിന്റെ ഭാഗമായി കേരള ഫെഡറേഷൻ ഒഫ് ദ് ബ്ലൈൻഡിന്റെ നേതൃത്വത്തിൽ അന്ധ ക്ഷേമ പക്ഷാചരണം മാവേലിക്കര പീറ്റ് മെമ്മോറിയൽ കോളേജിൽ ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. പൊതുസമ്മേളനം മാവേലിക്കര നഗരസഭ ചെയർമാൻ ലീലാ അഭിലാഷ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ജിബി ജോർജ് അദ്ധ്യക്ഷയാവും. കെ.എഫ്.ബി സംസ്ഥാന സെക്രട്ടറി കെ.സി.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. ബ്രെയിൽ പ്രദർശനവും നടക്കും.