അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭ മഹോത്സവത്തിന് നാളെ തുടക്കമാകും മകരം ഒന്നു മുതൽ 12 വരെയാണ് കളഭം. ഉച്ചപൂജക്കു മുമ്പ് നടക്കുന്ന കളഭാഭിഷേകവും അത്താഴ ശീവേലിക്കൊപ്പം നടക്കുന്ന വിളക്കെഴുന്നള്ളിപ്പും ദർശിക്കാൻ നിരവധി ഭക്തരാണ് ക്ഷേത്രസന്നിധിയിലെത്തുന്നത്. കളഭ ദിനങ്ങളിൽ വിവിധ കലാപരിപാടികളും അരങ്ങേറും. എല്ലാ ദിവസവും സംഗീതോത്സവം ഉണ്ടാകും.