a

മാവേലിക്കര- സെവൻസ് ഫുട്ബോൾ മേളയിൽ ആതിഥേയരായ ഫോർവേഡ് ഇലവൺ വിജയിച്ചു. ദേശീയ, അന്തർദേശിയ താരങ്ങൾ പങ്കെടുത്ത മേളയിൽ ബി ഡിവിഷൻ മത്സരങ്ങളിൽ മംഗളം പെരിങ്ങാല വിജയിച്ചു. കിഡ്‌സ് മത്സരങ്ങളും വനിതാ ഫുട്ബാളും സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്തംഗം ബി.വിശ്വൻ എന്നിവർ പങ്കെടുത്തു. ഫൈനൽ മത്സരത്തിന് മുമ്പ് കളിക്കളത്തിൽ കുഴഞ്ഞുവീണു മരിച്ച പി.ധൻരാജിന് ആദരാഞ്ജലി അർപ്പിച്ചു. 2021ലെ ടൂർണമെന്റിനുള്ള ഭാഗ്യ ചിഹ്നവും പ്രകാശനം ചെയ്തു.