മാവേലിക്കര: തട്ടാരമ്പലം സരസ്വതീക്ഷേത്രത്തിൽ ഭാഗവതസത്രം കിളിപ്പാട്ട് ഇന്ന് മുതൽ 21 വരെ നടക്കും. മാവേലിക്കര സുശീൽ ആണ് സത്രാചാര്യൻ. എല്ലാ ദിവസവും രാവിലെ 10.30നും വൈകിട്ട് 3.30നും ഭാഗവത കഥാതത്വ വ്യാഖ്യാനം, ഉച്ചയ്ക്ക് 1ന് അന്നദാനം എന്നിവ നടക്കും.ഇന്ന് രാത്രി 8ന് നൃത്തം, നാളെ രാത്രി 8ന് തിരുവാതിര, 17ന് വൈകിട്ട് 5.30ന് കാളീമന്ത്ര സമൂഹാർച്ചന, രാത്രി 8ന് തിരുവാതിര, 18ന് വൈകിട്ട് 5ന് വിദ്യാഗോപാല സമൂഹ മന്ത്രാർച്ചന, 6.45ന് ഭാഗവത പ്രശ്നോത്തരി, രാത്രി 8ന് നൃത്തം, 19ന് വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ, രാത്രി 8ന് നൃത്തം, 20ന് രാവിലെ 10ന് നവഗ്രഹപൂജ, വൈകിട്ട് 5.30ന് മഹാദേവ സഹസ്രനാമ സമൂഹജപം, രാത്രി 8ന് നൃത്തം, 21ന് രാവിലെ 9ന് നവാക്ഷരീഹോമം, വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 8ന് നൃത്തം