ഹരിപ്പാട് : പല്ലന കുമാരകോടി കുമാരനാശാൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചരമ ദിനാചരണ സമ്മേളനങ്ങൾ 17, 18 തീയതികളിൽ കുമാരകോടിയിൽ നടക്കും. 17ന് രാവിലെ 9ന് പുഷ്പാർച്ചന, 9.10ന് പതാക ഉയർത്തൽ, രാവിലെ 10ന് സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അദ്ധ്യക്ഷനാകും. ഡോ. എസ്. ശാരദക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. 11.30ന് നവകേരള സൃഷ്ടിയിൽ ആശാൻ കവിതകളുടെ പങ്ക് പ്രഭാഷണ പരമ്പര മന്ത്രി പി. തിലോത്തമൻ ഉദഘാടനം ചെയ്യും. രാമപുരം ചന്ദ്രബാബു അധ്യക്ഷനാകും. ഡോ. എസ് അജയകുമാർ, പ്രൊഫ. വി. ഐ ജോൺസൺ, ബിന്ദു. ഡി എന്നിവർ വിഷയാവതരണം നടത്തും. സി. എൻ. എൻ നമ്പി, ഒ. എം ഷരീഫ്, വി. രാജേഷ് എന്നിവർ പ്രഭാഷണം നടത്തും. 18ന് രാവിലെ 10ന് കവിയരങ്ങ് ഗാനരചയിതാവ് ദേവദാസ് ഉദ്ഘാടനം ചെയ്യും. അലിയാർ. എം. മാക്കിയിൽ അദ്ധ്യക്ഷനാകും. വൈകിട്ട് 4ന് കുമാരനാശാൻ അനുസ്മരണ സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘടാനം ചെയ്യും. സ്മാരക സമിതി ചെയർമാൻ രാജീവ്‌ ആലുങ്കൽ അദ്ധ്യക്ഷനാകും. സജി ചെറിയാൻ എം. എൽ. എ മുഖ്യാതിഥിയാകും. കേരള സാഹിത്യ അക്കാദമി അംഗം ഡോ. സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അമ്മിണി സമ്മാനദാനം നിർവഹിക്കും. സ്മാരക സമിതി സെക്രട്ടറി കെ. ഖാൻ സ്വാഗതം പറയും. രാത്രി 7ന് നാടകം 'കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും".