ഹരിപ്പാട്: മുന്നറിയിപ്പില്ലാതെ റെയിൽവെ സ്റ്റേഷന്റെ വടക്കുവശത്തെ എഴിയ്ക്കകത്ത് ജംഗ്ഷൻ - പള്ളിപ്പാട് റോഡിലെ പ്രധാന ലെവൽ ക്രോസ് അടച്ചിട്ടതിനെ തുടർന്ന് വാഹനയാത്രക്കാർ ദുരിതത്തിലായി. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇന്നലെ രാവിലെ മുതൽ ഉച്ചയ്ക്ക് 3 വരെ ലെവൽ ക്രോസ് അടച്ചിട്ടത്. മാന്നാർ, പള്ളിപ്പാട്, തിരുവല്ല ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള സ്വകാര്യ ബസ് സർവീസുകളും, മറ്റ് വാഹനങ്ങളും ദേശീയ പാതയിലെത്താൻ വഴി തിരിച്ചുവിടേണ്ടി വന്നു.