ഹരിപ്പാട്: സംയുക്ത പൗരത്വ സംരക്ഷണ വേദിയുടെ നേത്യത്വത്തിൽ റാലിയും ബഹുജന സമ്മേളനവും ഇന്ന് വൈകിട്ട് 4 ന് നടക്കും. താമല്ലാക്കൽ കെ വി ജെട്ടിയിൽ നിന്ന് ആരംഭിക്കുന്ന റാലി നാരകത്ത ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം വി.ഡി സതീശൻ എം എൽ എ ഉദ്ഘാടനം ചെയ്യും. താമാല്ലാക്കൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.ഷറഫുദീൻ അദ്ധ്യക്ഷത വഹിക്കും.