ഹരിപ്പാട്: സ്വാമി വിവേകാനന്ദന്റെ 157-ാം ജന്മദിനാചരണത്തോടനുബന്ധിച്ച് കാർത്തികപ്പള്ളി സെന്റ് തോമസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. സ്കൂൾ എച്. എം ഷാൽബി വർഗീസ്‌ ഉദ്‌ഘാടനം നിർവഹിച്ചു. വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി എൻ. രാജ്‌നാഥ് അദ്ധ്യക്ഷനായി. സിവിൽ എക്‌സൈസ് ഓഫീസർ ജയകൃഷ്ണൻ. ജി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്‌ നയിച്ചു . സിബി വർഗീസ്‌, പ്രിൻസ് എബ്രഹാം, മാത്യു രാജൻ എന്നിവർ സംസാരിച്ചു.