ഹരിപ്പാട്: അഖിലേന്ത്യാ കിസാൻ സഭ ഹരിപ്പാട് മണ്ഡലം സമ്മേളനം ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.സുകുമാരപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.ബി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, കിസാൻ സഭ ജില്ലാ ജോ. സെക്രട്ടറി അഡ്വ.ജി.വിശ്വമോഹനൻ മണ്ഡലം സെക്രട്ടറി ടി​.കെ അനിരുദ്ധൻ,ബി.കെ .എം.യു മണ്ഡലം പ്രസിഡൻ്റ് പി.ബി സുഗതൻ, കെ.രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.കെ.അനിരുദ്ധൻ(പ്രസിഡന്റ്) ഇ.ബി വേണുഗോപാൽ (സെക്രട്ടറി) എന്നിവരെ തി​രഞ്ഞെടുത്തു.