karunakaran-memorial-scho

വള്ളികുന്നം : ഫെബ്രുവരി അവസാനത്തിൽ ഒന്നു മുതൽ 12 വരെയുള്ള കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് സ്‌കൂളുകമായി മാറുന്നതോടെ കേരളം വിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി മാറുമെന്ന്
മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ വൊക്കേഷണൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടീൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
45,000 ക്ലാസ് മുറികൾ ഇതിനോടകം തന്നെ ഹൈടെക് ആയി മാറിയിട്ടുണ്ട്.
ആർ. രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.. സ്‌കൂൾ എസ്.എം.സി ചെയർമാൻ എസ്.വേണു സ്‌കൂൾ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എസ്.സുജാത, രജനീ ജയദേവ് ,അരിതാ ബാബു, ഗീതാ മധു, വി.കെ അനിൽ ,എ അമ്പിളി, എൻ. വിജയകുമാർ, ഇ.റസിയ, എസ്. ലതിക, കെ.പി ശ്രീകുമാർ , ജി.മുരളി, ആർ.പ്രസന്ന, ദീപാ ഉദയൻ ,എസ്. ഉണ്ണികൃഷ്ണൻ
ബേബി ചന്ദ്ര, ബേബി ഗിരിജ കെ.ആർ സുദർശനൻ, എൻ.മോഹൻകുമാർ, കെ.വി അരവിന്ദാക്ഷൻ, വൈ, സിൽവ ദാസൻ, എസ്.എസ് അഭിലാഷ്‌കുമാർ, സുലേഖ സലീം എന്നിവർ സംസാരിച്ചു.
കലോത്സവ വിജയികൾക്ക് ഉപഹാരവിതരണം , വി.എച്ച്.എസ്.ഇ ശ്രേഷ്ട ബാല്യം ജില്ലാതല ഉദ്ഘാടനം, എസ്.പി.സി ബ്ലഡ് ഡോണേഴ്‌സ് ഡയറക്ടറി പ്രകാശനം, ഹയർ സെക്കൻഡറി എൻ.എസ്.എസ് ഓപ്പൺ ലൈബ്രറി ഉദ്ഘാടനം എന്നിവയും നടന്നു

ഞ്ഞ