മാവേലിക്കര:എസ്.എൻ.ഡി.പി യോഗം കടവൂർ 145ാം നമ്പർ ശാഖായോഗം വക കൊല്ലനട ദേവീ ക്ഷേത്രത്തിൽ 15ന് രാവിലെ 6ന് മകര പൊങ്കാല നടക്കും. ക്ഷേത്രമേൽശാന്തി മുഖ്യകാർമികത്വം വഹിക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ദേവരാജൻ, സെക്രട്ടറി സി.വിനോദ് എന്നിവർ അറിയിച്ചു.