തുറവൂർ : തുറവൂർ പഞ്ചായത്ത് പതിനേഴാം വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു എൽ.ഡി.എഫ് പ്രവർത്തകർ ചേർത്തല ജല അതോറിട്ടി അസി.എക്സികുട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.മനു സി.പുളിക്കൻ ഉദ്ഘാടനം ചെയ്തു.അടിയന്തര നടപടി സ്വീകരിക്കാമെന്ന് വാട്ടർ അതോറിട്ടി അധികൃതർ രേഖാമൂലം ഉറപ്പ് നൽകിയതിനെത്തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു. കോസ്റ്റൽ ലോക്കൽ സെക്രട്ടറി ഒ.ഐ.സ്റ്റാലിൻ, സി.പി.ഐ. ചേർത്തല മണ്ഡലം ആക്റ്റിംങ് സെക്രട്ടറി യു.മോഹനൻ, പ്രശാന്ത് ഇല്ലിക്കൽ, കെ.പി.ദിനിൽകുമാർ, വി.ആർ.ഗിരീഷ് എന്നിവർ നേതൃത്വം നൽകി.