ആലപ്പുഴ: മഹാകവി കുമാരനാശാൻ സ്മാരക സംഘം മുൻ പ്രസിഡന്റും പല്ലന എം.കെ.എ.എം.എച്ച്.എസ്.എസിന്റെ മുൻ മാനേജരുമായിരുന്ന തച്ചടി സോമന്റെ നിര്യാണത്തിൽ സ്മാരക സംഘം കൗൺസിലും സ്കൂൾമാനേജ്മെന്റ് കമ്മിറ്റിയും അനുശോചിച്ചു. സ്കൂളിൽ നടന്ന യോഗത്തിൽ മാനേജർ ഇടശ്ശേരി രവി അദ്ധ്യക്ഷത വഹിച്ചു.കൗൺസിൽ അംഗം ഡോ. എം.ആർ.രവീന്ദ്രൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. കൗൺസിൽ അംഗങ്ങളായ കെ.രാമകൃഷ്ണൻ, തോട്ടപ്പള്ളി രവീന്ദ്രനാഥ്, എൻ.മോഹനൻ, കെ.കെ.ചന്ദ്രൻ, പി.ഭാസ്ക്കരൻ, എം.യൂനിസ്, എൻ.ഗോപാലൻ എന്നിവർ സംസാരിച്ചു.
ഇന്ന് അവധി
തച്ചടി സോമനോടുള്ള ആദരസൂചകമായി പല്ലന എം.കെ.എ.എം.എച്ച്.എസ്.എസിന് ഇന്ന് അവധിയായിരിക്കുമെന്ന് മാനേജർ ഇടശ്ശേരി രവി അറിയിച്ചു.