അരൂർ: ഓട്ടത്തിനിടെ ലോറിയിൽ നിന്ന് മീനെണ്ണ റോഡിൽ വീണതിനെ തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങൾ ദേശീയ പാതയിൽ തെന്നി മറിഞ്ഞു. ദേശീയ പാതയിൽ എരമല്ലൂർ കവലക്ക് വടക്കുവശം ഇന്നലെ രാവിലെയായിരുന്നു സംഭവം. സ്ക ട്ടറുകളും ബൈക്കുകളും തെന്നി വീഴാൻ തുടങ്ങിയപ്പോഴാണ് റോഡിൽ എണ്ണ പരന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.ഉടൻ തന്നെ അരൂർ ഫയർഫോഴ്സ് എത്തി മണ്ണും വെള്ളവും ഉപയോഗിച്ച് റോഡ് ശുചീകരിച്ചതിനാൽ കൂടുതൽ അപകടമൊഴിവായി