kamal-pasha

ചാരുംമൂട്: രാജ്യത്തിന്റെ മതേതരത്വം തകർക്കാനും, ഭരണഘടനയ്ക്കു തുരങ്കം വയ്ക്കാനുമുള്ള ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്ന് ജസ്റ്റീസ് ബി.കമാൽ പാഷ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ എൽ.ഡി.എഫ് 26 ന് സംഘടിപ്പിക്കുന്ന മനുഷ്യ മഹാശൃംഘലയുടെ ഭാഗമായി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി ചാരുംമൂട്ടിൽ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാഘവൻ അധ്യക്ഷത വഹിച്ചു.ആർ.രാജേഷ് എം.എൽ.എ, സി.എസ്.സുജാത, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജേക്കബ് ഉമ്മൻ, സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം എൻ.രവീന്ദ്രൻ, എൻ.സുബൈർ, കെ.രഘുനാഥൻ, പ്രഭ.വി. മറ്റപ്പള്ളി, രാജുമോളേത്ത്, ബിനു വർഗ്ഗീസ്, ഗോപകുമാർ, ചാരുംമൂട് സാദത്ത്, എം.എ.അലിയാർ, കെ.മധുസൂദനൻ, കെ.ചന്ദ്രനുണ്ണിത്താൻ, ജി. രാജമ്മ, ജി.സോഹൻ, മുരളി തഴക്കര, ബിനോസ് തോമസ് കണ്ണാട്ട് തുടങ്ങിയവർ സംസാരിച്ചു.