ചേർത്തല:കണിച്ചുകുളങ്ങര കൊടുംകളം ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും കളമെഴുത്തുംപാട്ടും ഉത്സവവും ഇന്ന് മുതൽ 25വരെ നടക്കും.കുറുപ്പംകുളം രജികുമാറാണ് യജ്ഞാചാര്യൻ.14ന് വൈകിട്ട് അർത്തുങ്കൽ ശ്രീകൃഷ്ണപുരം ക്ഷേത്രത്തിൽ നിന്നും വിഗ്രഹഘോഷയാത്ര ആരംഭിക്കും.വൈകിട്ട് 7ന് കണിച്ചുകുളങ്ങര ക്ഷേത്രം മേൽശാന്തി വി.കെ.സുരേഷ് ദീപ പ്രകാശനവും മുരളീധരൻതന്ത്റി വിഗ്രഹ പ്രതിഷ്ഠയും നടത്തും.