
മാരാരിക്കുളം:ജനകീയത,ആധുനികത,മാനവികത എന്നീ അടിസ്ഥാന ശിലകളിലാണ് വിദ്യാഭ്യാസം പടുത്തുയർത്തേണ്ടതെന്ന് മന്ത്റി സി. രവീന്ദ്രനാഥ് പറഞ്ഞു. കാട്ടൂർ ഹോളിഫാമിലി ഹയർ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വിസിറ്റേഷൻ കോൺഗ്രിഗേഷൻ മദർ ജനറൽ സിസ്റ്റർ ട്രീസാ ചാൾസ് അദ്ധ്യക്ഷത വഹിച്ചു.ആലപ്പുഴ രൂപതാ മെത്രാൻ ഡോ. ജെയിംസ് ആനാ പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.അഡ്വ. എ എം ആരിഫ് എം.പി. പി.എസ്.സി പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു.അബാക്കസ് പരിശീലന പദ്ധതി മുൻ എം.പിയും പൂർവ വിദ്യാർത്ഥിയുമായ ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ മന്ത്റിയുമായ ഡോമിനിക് പ്രസന്റേഷൻ ശതാബ്ദി നിധിയിലേയ്ക്കുള്ള ഫണ്ട് സ്വീകരിച്ചു.അഡ്വ.കെ.ടി.മാത്യു സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. വിരമിക്കുന്ന ഹെഡ്മാസ്റ്റർ എ.പി.ഇഗ്‌നേഷ്യസ്, അദ്ധ്യാപിക ഗ്രേയ്‌സമ്മ ആന്റണി എന്നിവർക്ക് പി.ടി.എ യുടെ പുരസ്‌കാരം പ്രസിഡന്റ് പി.ബി. പോൾ സമ്മാനിച്ചു. സ്‌കൂൾ മാനേജർ സിസ്റ്റർ റോസ് ദലീമ ശതാബ്ദി വിഷൻ 2020-2021 അവതരിപ്പിച്ചു.പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൂർവ്വ വിദ്യാർത്ഥികളായ മത്സൃത്തൊഴിലാളികളെ മന്ത്റി ആദരിച്ചു.മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാതിലകൻ, ലീലാമ്മ ജേക്കബ്, ഫിലോമിനാ ആന്റണി, അലക്‌സാണ്ടർ , റോമിയോ കെ.ജെയിംസ്,സിസ്റ്റർ മേരി ബനഡിക്ട്,ജി.കൃഷ്ണപ്രസാദ്,ഡോമിനിക്ക് പഴമ്പാശേരിൽ,പി.പി.സാലസ് എന്നിവർ സംസാരിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ പി.ജെ.യേശുദാസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുനിൽ ജേക്കബ് നന്ദിയും പറഞ്ഞു.