ചേർത്തല:രാത്രിഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.എസ്.ആർ.ടി.സി ജീവനക്കാരി മരിച്ചു.കഞ്ഞിക്കുഴി പഞ്ചായത്ത് 15-ാം വാർഡ് വനസ്വർഗം വേലിക്കകത്ത് റിട്ട.കൊച്ചിൻ പോർട്ട് ജീവനക്കാരനായ വിദ്യാധരന്റെ ഭാര്യ സൈജുമോൾ(49)ആണ് മരിച്ചത്.രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരിയായിരുന്നു.മകൻ:ഗുരുപ്രസാദ്(ഇൻഫോ പാർക്ക്).മരുമകൾ:ചിഞ്ചു.