ആലപ്പുഴ: റൂബി ജൂബിലിയോട് അനുബന്ധിച്ച് കാർമ്മൽ അക്കാദമി എച്ച്.എസ്.എസിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചു. സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളുടെ 450 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. കുട്ടികളുടെ ചിത്രങ്ങൾ കൂടാതെ ചിത്രകല അദ്ധ്യാപിക ഷീജയുടെ ഒായിൽ പെയിന്റിംഗും അക്രിലിക് പെയിന്റിംഗും പ്രദർശനത്തിന് മാറ്റുകൂട്ടി. സ്കൂളിന്റെ 40 വാർഷികത്തോടനുബന്ധിച്ചുള്ള ചിത്രപ്രദർശനം സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ഫാ.ജെനി ഇരുപതിൽ,പ്രിൻസിപ്പൽ ഫാ.ജയിംസ് കണിക്കുന്നിൽ,അസി.പ്രിൻസിപ്പൽ,റോസമ്മ സ്കറിയ,ചിത്രകല അദ്ധ്യാപിക ഷീജ എന്നിവർ സംസാരിച്ചു.