മാവേലിക്കര: വിദേശ ഭാഷാ പഠനത്തിനും വിദേശ രാജ്യങ്ങളിലെ പഠനത്തിനും വേണ്ടി പ്രവർത്തിക്കുന്ന എറണാകുളം ആസ്ഥാനമായുള്ള ഇൻഡോസിന്റെ കാമ്പസ് മാവേലിക്കരയിൽ ആരംഭിക്കുന്നു. പുതിയകാവ് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിക്കുന്ന കാമ്പസിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ ലീലാ അഭിലാഷ് അദ്ധ്യക്ഷയാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് മുഖ്യാതി​ഥി​യായി പങ്കെടുക്കും. ഫാ. ശ്യാം പി.തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. വിദേശ രാജ്യങ്ങളിൽ പഠനം, മൈഗ്രേഷൻ, വിവിധ വിദേശ ഭാഷാ പഠന പരിശീലനങ്ങൾ, വിദേശ രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് ലൈസൻസിംഗ് പ്രോഗ്രാം ട്രെയിനിംഗ് എന്നീ പ്രവർത്തനങ്ങളാണ് ഇൻഡോസ് നൽകുന്നത്. പുതിയകാവ് സെന്ററിൽ അന്തർദേശീയ സൗകര്യങ്ങളോടുകൂടിയ മികച്ച പരിശീലനമാണ് നൽകുന്നതെന്ന് ഇൻഡോസ് ചെയർമാൻ സാജൻ ജോൺ, ഡയറക്ടർ പ്രവീൺ.സി എന്നിവർ അറിയിച്ചു.