ആലപ്പുഴ:ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനുവരി 26 ന് ദേശീയ പാതയിൽ സൃഷ്ടിക്കുന്ന മനുഷ്യ മഹാശ്യംഖലയിൽ ജില്ലയിൽ ഒരു ലക്ഷംകർഷകരെ അണിനിരത്താൻ കേരള കർഷകസംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.
പുന്നപ്ര വയലാർ ഹാളിൽ ചേർന്ന കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് എസ്.ആസാദ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പരിപാടികൾ വിശദീകരിച്ചു. ജി.ഹരിശങ്കർ, പ്രൊഫ. സി.വി.നടരാജൻ, , ആർ സുരേഷ് കുമാർ, ഡി.സുനിൽകുമാർ, ആർ.രജിമോൻ, ശ്രീലത, രഘുദേവ് എന്നിവർ പങ്കെടുത്തു.
ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എം.സന്തോഷ് കുമാർ സ്വാഗതവും കെ.വിജയകുമാർ നന്ദിയും പറഞ്ഞു.