ആലപ്പുഴ: ഗുരുധർമ്മ പ്രചരണസമിതി ആലപ്പുഴ മണ്ഡലം എക്സിക്യൂട്ടീവ് അംഗം പി.സുധാകരന്റെ മകൻ അക്ഷയ്ദേവിന്റെ(മാധവൻ) നിര്യാണത്തിൽ സമിതി ആലപ്പുഴ മണ്ഡലം കമ്മിറ്റി യോഗം അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം.ജയസേനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി.കമലാസനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.ഡി.സലിം, വി.വി.ശിവപ്രസാദ്, സതീശൻ അത്തിക്കാട്, എം.കെ.നരേന്ദ്രൻ, കെ.രഘുനാഥ്, കെ.പി.ഹരിദാസ്, പി.കെ.രാജൻ, സിന്ധു അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.