ആലപ്പുഴ : എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറിയെയും വൈസ് പ്രസിഡന്റിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവരെ ശ്രീനാരായണ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് കുട്ടനാട് സൗത്ത് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യോഗത്തിന്റെ തണലിൽ സ്ഥാനമാനങ്ങൾ നേടിയവരാണ് ഇപ്പോൾ സംഘടനയെ തള്ളിപ്പറയുന്നത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും യോഗം അറിയിച്ചു.

ചെയർമാൻ ജെ.സദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എൻ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ.സുപ്രമോദം പ്രമേയം അവതരിപ്പിച്ചു. ജോയിന്റ് കൺവീനർ എ.ജി.സുഭാഷ്, കമ്മിറ്റി അംഗം വി.പി.സുജീന്ദ്രബാബു എന്നിവർ സംസാരിച്ചു.