ആലപ്പുഴ: ജില്ലാതല പട്ടയമേളയും പട്ടയ വിതരണവും ഇന്ന് രാവിലെ 10ന് ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളിൽ നടക്കും. മേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിക്കും. മന്ത്രി തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി.സുധാകരൻ, പി.തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യാതിഥികളാകും. എംപിമാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ആർ.രാജേഷ്, സജി ചെറിയാൻ, യു.പ്രതിഭ, ഷാനിമോൾ ഉസ്മാൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കളക്ടർ എം.അഞ്ജന, നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ എന്നിവർ പങ്കെടുക്കും.