മാവേലിക്കര: നഗരസഭയിൽ ലൈഫ് പി.എം.എ.വൈ ഭവനപദ്ധതികളുടെ കുടുംബസംഗമവും അദാലത്തും ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ​ ലീലാ അഭാലാഷ് അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ പി.കെ.മഹേന്ദ്രൻ, നഗരസഭ സെക്രട്ടറി സനിൽ.എസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സജിനി ജോൺ​, സതി കോമളൻ, വിജയമ്മ ഉണ്ണികൃഷ്ണൻ, നവീൻ മാത്യു ഡേവിഡ്, ജയശ്രീ അജയകുമാർ, കെ.ഗോപൻ, എസ്.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.