കായംകുളം :കഴിഞ്ഞ ദിവസം നിര്യാതനായ, മുൻ ധനകാര്യ വകുപ്പ് മന്ത്രി തച്ചടി പ്രഭാകരന്റെ സഹോദരനും ഡി.സി.സി വൈസ് പ്രസിഡന്റും പത്തിയൂർ ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ തച്ചടി സോമന്റെ (69) സംസ്കാരം നാളെ വൈകിട്ട് 4നു കായംകുളം കല്ലുംമൂട്ടിൽ തച്ചടിയിൽ വീട്ടിൽ നടക്കും. രാവിലെ 9 മുതൽ പത്തിയൂർ ഫാർമേഴ്‌സ് ബാങ്കിന്റെ ഹെഡ്ഓഫീസ് അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും 11 നു വിലാപയാത്രയായി കായംകുളം കോൺഗ്രസ്‌ ഓഫീസിലും 12 ന് കല്ലുമൂട്ടിലെ തച്ചടിയിലും എത്തിക്കും.