കുട്ടനാട് : പ്രളയധനസഹായമായി വെളിയനാട് ഗ്രാമപഞ്ചായത്തിന് അനുവദിച്ച രൂപയിൽ ഭൂരിഭാഗവും വകമാറ്റി ചെലവഴിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് പടിക്കൽ കുത്തിയിരുപ്പ് സമരം നടത്തി. ഇന്നലെ രാവിലെ പത്തുമണിയോടെ പഞ്ചായത്ത് പടിക്കൽ ആരംഭിച്ച പ്രതിഷേധം മണിക്കൂറുകളോളം നീണ്ടു . ധനസഹായമായി ലഭിച്ച 65.20 ലക്ഷം രൂപയിൽഏഴരലക്ഷം രൂപ മാത്രമാണ് ജീവനോപാധി എന്ന നിലയിൽ കാലിത്തൊഴുത്തു നിർമ്മാണത്തിനായി നീക്കി വെച്ചത്. ബാക്കി മുഴുവനും പുതിയ റോഡുകളും പാലങ്ങളും നിർമ്മിക്കുന്നതിനായി വകമാറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു.