തുറവൂർ: കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡിലെ തഴുപ്പ് ശ്രീ ഗുരുദേവ് പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 9 ന് സെക്രട്ടറി എ.എൻ.ഷൺമുഖൻ നിർവ്വഹിക്കും. എം.എൽ.എ ആയിരുന്നപ്പോൾ എ.എം ആരിഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 8 ലക്ഷം രൂപ വിനിയോഗിച്ചാണ് ശ്രീ ഗുരുദേവ് സമാജം നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നത്.