കായംകുളം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലോക് താന്ത്രിക് ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക് പി.ഹാരിസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്.സുൾഫിക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കണ്ടല്ലൂർ ശങ്കരനാരായണൻ, എം.വി.ശ്യാം, നൂറനാട് ജയകുമാർ, കെ.ദേവദാസ്, ഷാനവാസ് പറമ്പി, ഹക്കീംപ്രതാംഗമൂട്, കരുവിൽ നിസാർ, മനാഫ് മണ്ണാശ്ശേരി, വി.കെ.ഖാലിദ്, ആർ.ഹരിലാൽ, എച്ച്.സമീർ തുടങ്ങിയവർ സംസാരി​ച്ചു.