r

കരുവാറ്റ: ആലപ്പുഴയെ മന്തുരോഗ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കരുവാറ്റ എസ്.എൻ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുടെ രക്ത പരിശോധന നടത്തി. ഒന്ന്, രണ്ട് ക്ളാസുകളിലെ വിദ്യാർത്ഥികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.

ഹെൽത്ത് സൂപ്പർവൈസർ അബ്ദുൽ ജമാൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയലാൽ ലാൽ, ബാബുരാജ്, ബിനു ബി.കളത്തിൽ, ശ്രീകുമാർ, സ്കൂൾ പ്രിൻസിപ്പൽ നിഷ അസീസ്, മാനേജർ വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.