കായംകുളം : സെന്റ് ബേസിൽസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾ വർഗീസ് കരിമ്പാലിലിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി. 18 വരെ 5ന് സന്ധ്യാ പ്രാർത്ഥന, 5.30ന് കുർബാന, 16നും 17നും 7ന് വചനപ്രഘോഷണം, 18ന് 7ന് റാസ, 19ന് 9.30ന് പ്രഭാത പ്രാർഥന, 10ന് കുർബാന, തുടർന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന് തുടങ്ങിയവ നടക്കും.