മാവേലിക്കര- മാവേലിക്കര 110 കെ.വി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ മാവേലിക്കര, തട്ടാരമ്പലം, കൊല്ലകടവ്, കായംകുളം ഈസ്റ്റ്, ചെന്നിത്തല എന്നീ ഇലക്ട്രിക്കൽ സെഷന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വ്യൈദ്യുതി മുടങ്ങും.