കായംകുളം: പുല്ലുകുളങ്ങര തർബിയത്തുൽ ഇസ്‌ലാം സാധു സഹായ സമിതിയുടെ വാർഷികത്തോടനുബന്ധിച്ച് നിർദ്ധന പെൺകുട്ടിയുടെ വിവാഹം നടത്തി. അസയ്യിദ് സഫിയുള്ളാഹിൽ ആറ്റക്കോയയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിവാഹ ചടങ്ങുകൾക്ക് പുല്ലുകുളങ്ങര ജുമാ മസ്ജിദ് ഇമാം നവാസ് ബാഖവി, പ്രസിഡന്റ് എച്ച്.ജിഹാസ്, കൺവീനർ എ.ഷാജഹാൻ, സെക്രട്ടറി ഷൗക്കത്ത്, ട്രഷറർ ഫൈസൽ, കരുവാറ്റ കുഞ്ഞുമോൻ, അസീർ, അനസ്, ലത്തീഫ്, സാദിഖ്, ഉനൈസ്, ഷഫീഖ്, അനസ് തുടങ്ങിയവർ നേതൃത്വം നൽകി. ഷഫീഖ് അറേബ്യ മുഖ്യാതിഥിയായിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. എച്ച്.ജിഹാസ് അദ്ധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ, .ഷാജഹാൻ, വാഹിദ്, നിഷാദ് മുസല്യാർ, എസ്.ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു. വിവാഹിതയായ യുവതിക്ക് 10 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപ വിവാഹ ധനസഹായവും നൽകി​. നിർദ്ധന രോഗികൾക്കുള്ള ചികിത്സാ സഹായങ്ങളും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.