മാവേലിക്കര: ഒരു നാടിനെ മുഴുവൻ വിറപ്പിച്ച പരുന്തി​നെ ഒടുവിൽ കീഴടക്കി. കണ്ണമംഗലം പ്രദേശത്താണ് നാട്ടുകാരെ മുഴുവൻ ഭയപ്പാടിലാക്കി പരുന്ത് വിലസിയത്. കഴിഞ്ഞ ദിവസം നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സാഹസികമായി പരുന്തിനെ പിടികൂടിയത്. പരുന്തിനെ വനംവകുപ്പ കൈമാറും. പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ പലരും ഇപ്പോഴും ചികിത്സയിലാണ്.