photo

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനവും ലൈഫ് ഭവനപദ്ധതിയിൽ പണി പൂർത്തീകരിച്ച 200 വീടുകളുടെ താക്കോൽദാനവും നടന്ന ചടങ്ങിലെത്തിയ കുടുംബശ്രീ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. പഞ്ചായത്തിന് മുന്നിൽ നടന്ന പ്രതിഷേധസമരം തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി.പി. സംഗീത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് സുകന്യ സജിമോൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശാന്തകുമാരി, പൊന്നമ്മ പൊന്നൻ, മിനി സുഖലാൽ, സി.ഡി.എസ് വൈസ് പ്രസിഡന്റ് അനീജി, വിജയകുമാരി, ഉഷാ അശോകൻ,നിഷ, ഉഷസദാനന്ദൻ, ജെസി ജോസി എന്നിവർ നേതൃത്വം നൽകി.